കേരള PSC യിൽ ഒരു ശുദ്ധി കലശം വേണം; ചെയർമാൻ നിയമനവും പരീക്ഷയിലൂടെ ആകട്ടെ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കേരള PSC യിൽ ക്രമക്കേടുകൾ റിപ്പോർട്ട്‌ ചെയ്യുന്ന പാശ്ചാത്തലത്തിൽ PSC ചെയർമാനേയും, മെമ്പർ മാരെയും ഭരിക്കുന്ന പാർട്ടി തോന്നിയത് പോലെ നിയമിക്കുന്നതിനു പകരം ഒരു PSC test നടത്തി ഏറ്റവും അർഹത പെട്ടവരെ കണ്ടെത്തി പോസ്റ്റ്‌ ചെയ്യുക. അതോടെ PSC യിൽ ആളുകൾക്ക് വിശ്വാസ്യത വർധിക്കും. (PSC ന്റെ ഫുൾ Party Service Commission എന്നല്ല)

2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും പൊതുപരീക്ഷ നടത്തിയതുമായ 642 തസ്തികകളുടെ OMR, വിവരണാത്മക ഉത്തരക്കടലാസുകൾ നശിപ്പിക്കാനാണ് പി.എസ്.സി. ഉത്തരവിട്ടതായി വാർത്ത കണ്ടു.. നടക്കട്ടെ..

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാൻ അല്ലെങ്കിൽ അംഗമാകാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളോ മറ്റ് പ്രൊഫഷണൽ യോഗ്യതകളോ കേരള സർക്കാർ നിർദേശിച്ചിട്ടില്ല.. ആർക്കും ആകാം. വേണമെങ്കിൽ ഇത് വായിക്കുന്ന നിങ്ങൾക്കും ആകാം. ലക്ഷങ്ങൾ ശമ്പളം, പെൻഷൻ ഒക്കെ നേടാം.

ചെയർമാനേയും, മെമ്പർമാരെയും പിരിച്ചു വിട്ട്

PSC യിലും ഒരു ഓപ്പറേഷൻ തൂഫാൻ വരണം. മൊത്തത്തിൽ ഒരു ശുദ്ധി കലശം..കഴിഞ്ഞ കുറേ വർഷങ്ങളിൽ നടന്ന PSC പരീക്ഷകൾ, ക്രമക്കേടുകൾ CBI അന്വേഷിക്കണം..

PSC യിൽ എത്ര ക്രമക്കേട് വന്നാലും ആരും സമരം ചെയ്യില്ല, കോടികൾ കോഴ വാങ്ങി പ്രതികരിക്കുന്ന പ്രമുഖർ ഒന്നും കേരളത്തിലെ പാവപ്പെട്ട യുവതീ യുവാക്കൾക്കായി ഇടപെടില്ല എന്നതാണ് പലരുടെയും ധൈര്യം..

"തക്കിട തരികിട ആസാദി,

ഡൽഹിയിൽ മാത്രം കൊണ അടിക്കുന്ന ആസാദി.."

(വാൽ കഷ്ണം….രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി യെക്കാൾ ശമ്പളം ആണു കേരള PSC ചെയർമാന്.. 2 ലക്ഷം + ഉണ്ടത്രേ.. മെമ്പർമാർക്ക് ലക്ഷങ്ങൾ ശമ്പളം. വീട്ടു വാടക allowance, vehicle allowance, ചികിത്സ സൗജന്യങ്ങൾ ഒക്കെ വേറെ കിട്ടും. കൂടെ കാലാവധി കഴിഞ്ഞാൽ ലക്ഷങ്ങൾ പെൻഷൻ. ഈ അടുത്തും അവരുടെ ശമ്പളം കൂട്ടി.. പോരെ.. ഇതൊന്നും ചോദ്യം ചെയ്യുവാൻ ഒരു സിനിമാക്കാരനും ഇല്ല )