KL രാഹുലിന്റെ 112* പാഴായി; മിച്ചലിന്റെ 131* ൽ ന്യൂസിലൻഡിന് സമനില

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

രണ്ടാം ഏകദിനത്തിൽ

ഇന്ത്യയെ 7 വിക്കറ്റിനു തകർത്തു ന്യൂസിലാന്റ് പരമ്പര (1-1) സമനിലയിലാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ KL രാഹുൽ ജി (112*), ഗിൽ ജി (56) മികവിൽ 284 ലിൽ ഒതുങ്ങി. എന്നാൽ സ്റ്റാർ batsman, ലോക രണ്ടാം നമ്പർ താരം ഇന്നത്തെ player of the match D Mitchell ജി (131*), W Young ജി (87) മികവിൽ ന്യൂസിലാൻഡ് 3 wicket നഷ്ടത്തിൽ 286 റൺസ് ലക്ഷ്യം നേടി. ഇന്നത്തെ കളിയോടെ റാങ്കിഗിൽ അങ്ങേര് 1 ആയി.

Indian പിച്ചുകളിൽ 350+ ഒക്കെ ആദ്യം ബാറ്റ് ചെയ്തവർ നേടിയാലേ പിടിച്ചു നില്കുവാൻ പറ്റു. 330 എങ്കിലും ഇന്ത്യ നേടിയെങ്കിൽ ഇന്ന് ജയിക്കാമായിരുന്നു. എന്നാൽ പലരും സാവധാനം കളിച്ചു.

എങ്കിലും ഒരു വശത്തു വിക്കെറ്റ് നഷ്ടപെടുമ്പോഴും ഒറ്റയ്ക്ക് പൊരുതിയ KL രാഹുൽ ജിക്കു big salute. കഴിഞ്ഞ കളിയിലും ഇദ്ദേഹത്തിന്റെ അവസാന ഓവറിലെ മികവാണ് ഇന്ത്യയെ ജയിപ്പിച്ചത്. അപ്പോളും ഞാൻ പറഞ്ഞിരുന്നു ഇങ്ങേർക്ക് പ്രൊമോഷൻ കൊടുത്ത് മുമ്പേ ഇറക്കണം എന്ന്.

ഇന്ത്യയിൽ വെച്ചു chase ചെയ്ത് ജയിക്കുന്ന ന്യൂസിലാണ്ടിന്റെ ഉയർന്ന സ്കോർ ആണ് ഇത്.

Kane Williamson ji, Rachin Ravindhra ji, ടോം ലാതം ജി അടക്കം പല പ്രധാന കളിക്കാരും ഇല്ലാതെ ആണ് അവർ ഇന്ത്യയിൽ വന്നത്. ബൗളേഴ്‌സ് പലരും പുതുമുഖങ്ങൾ. എന്നിട്ടും അവർ ജയിച്ചു . all the best..

D Mitchell ജിയുടെ നിർണായക catch ഡ്രോപ്പ് ചെയ്തതും, നിലവാരം ഉള്ള ഒരു സ്പിന്നർ കൂടെ ഇല്ലാതിരുന്നതും ഇന്ത്യക്ക് പ്രശ്നമാണ്. യഥാർത്ഥത്തിൽ ബൌളിംഗ് തുടക്കം അടിപൊളി ആയിരുന്നു. Middle ഓവർ മൊത്തം നശിപ്പിച്ചു.

Axar Patel ജി, രവി Bishnoi ജി, ചാഹൽ ജി എന്നിവരെ റെഡ്ഢി ജി, രവീന്ദ്ര ജി ക്കു പകരം ഇറക്കിയാൽ ചിലപ്പോൾ…ഹർഥിക് ജിയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു.

(വാൽ കഷ്ണം.. ഇനി അടുത്ത കളി ഇന്ത്യക്ക് do or die ആണ്. ജയിച്ചേ പറ്റു. ഇല്ലെങ്കിൽ പണിപാളും.. എന്നാൽ പ്രകടനം കൊണ്ട് എല്ലാവരും ഭാവിയിൽ ടീമിൽ ഇടം ഉറപ്പിക്കുകയും ചെയ്തു.)