പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ആദ്യ ഏകാദിനത്തിൽ ന്യൂസിലാൻഡ് നെ 4 വിക്കറ്റിനു ഇന്ത്യ തകർത്തു പരമ്പരയിൽ (1-0) മുന്നിലേത്തിയല്ലോ..
റൺസ് ഒഴുകുന്ന പിച്ചിൽ അവർ നേടിയ 300 റൺസ് ഇന്ത്യക്ക് ഒന്നുമല്ല. വിരാട് കോഹ്ലി ജി (93) മികച്ച ഫോം തുടർന്നപ്പോൾ ഗിൽ ജി (56), ശ്രേയസ് അയ്യർ ജി (49), ഫിനിഷർ റോളിൽ തിളങ്ങിയ KL രാഹുൽ ജി (29*), 2 wicket എടുക്കുകയും ബാറ്റിങ്ങിൽ ഹർഷിത് റാണ (29) എടുക്കുകയും ചെയ്തു ഇന്ത്യ വിജയ ലക്ഷ്യത്തിൽ എത്തി.
ഇതുപോലുള്ള പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നവർ മിനിമം 350 ഒക്കെ നേടിയാലേ വിജയിക്കുവാൻ പറ്റു. ന്യൂസിലാന്റിനു നല്ല തുടക്കം കിട്ടി എങ്കിലും അത് ഉപയോഗിക്കുവാൻ ആയില്ല എന്നതാണ് സത്യം.
Indian ക്യാപ്റ്റൻ ഗിൽ ജി റൺസ് നേടിയെങ്കിലും കുറേ കൂടി വേഗത്തിൽ, സ്വാഭാവിക താളത്തിൽ എത്തിയില്ല.വരും കളികളിൽ അത് പ്രതീക്ഷിക്കുന്നു.. ശ്രേയസ് അയ്യർ ജിയുടെ തകർപ്പൻ ബാറ്റിംഗ് അദ്ദേഹത്തിന് കൂടുതൽ ആത്മ വിശ്വാസം നൽകുന്നു. KL രാഹുൽ ജിയെ കുറച്ചു കൂടെ നേരത്തെ ഇറക്കണം എന്ന ഒരു അഭിപ്രായം ഉണ്ടെ..
സ്പിന്നർമാർ കുറച്ചു കൂടി ഉഷാറാകണം. ബുമ്ര ജിയുടെ കുറവ് നികത്തുവാൻ പറ്റിയിട്ടില്ല.
അടുത്ത കളികളിൽ ഇന്ത്യ കുറച്ചുകൂടി ശക്തമാകും എന്ന് കരുതുന്നു.