നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് സൂപ്പർ 4 ൽ; ഇനി പാകിസ്ഥാൻ

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം

ഇന്ത്യ ദുർബലരായ നേപ്പാളിനെ 10 വിക്കറ്റിന് തകർത്തു ഏഷ്യ കപ്പിൽ സൂപ്പർ 4 ലിൽ കയറിയല്ലോ.. ഇനി ഞായറാഴ്ച പാക്കിസ്ഥാനോട് ഇന്ത്യ ഏറ്റുമുട്ടും..

ജഡേജ ജി, സിറാജ് ജി എന്നിവർ വീഴ്ത്തിയ 3 wicket അടക്കം നേപ്പാളിനെ 230 ന് തളച്ച ഇന്ത്യ , ക്യാപ്റ്റൻ രോഹിത് ശർമ ജി (74*), ഗിൽ ജി (67*) മികവിൽ പുഷ്പം പോലെ ജയിച്ചു കയറി.. ഈ കളിയെല്ലാം ഇനി ശ്രീലങ്ക, പാക്കിസ്ഥാൻ കൂടി കാണിക്കും എന്ന് കരുതുന്നു.. മുമ്പ് പാകിസ്താനോട് വെറും 104 ന് പുറത്തായ നേപ്പാൾ , ഇന്ത്യക്ക് എതിരെ ജീവിതത്തിൽ ആദ്യമായി കളിക്കുമ്പോഴും, നല്ല പോരാട്ട വീര്യം കാഴ്ചവെച്ച് എന്നത് സത്യമാണ്..

ഈ മികവ് നേപ്പാൾ ഇനിയും കാണിച്ചാൽ അവർക്ക് ഭാവിയിൽ നല്ലൊരു ടീം ആകാം പറ്റും.. കുറേ നല്ല മികവുള്ള കളിക്കാർ അവർക്കുണ്ട് എന്നത് ഒരു സത്യമാണ്.. Middle order ആണ് അവർ കൂടുതൽ ശ്രദ്ധിക്കേണ്ടത്.. ഭാവിയിൽ IPL വരുമ്പോൾ കൂടുതൽ നേപ്പാളി താരങ്ങൾക്ക് അവസരം കൊടുക്കുക. അത് inter national level ലിൽ അവർക്ക് കൂടുതൽ experience നൽകും.. confidence ഉം..