പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി ജിയുടെ തകർപ്പൻ ബാറ്റിംഗ് കരുത്തിൽ (29 പന്തിൽ 97 റൺസ്, 12 സിക്സ്, 5 four) SRH ടീമിനെ 47 റൺസിനു RR തകർത്തല്ലോ.
97 റൺസിന്റെ സങ്കടകരമായ ഔട്ടാകൽ സൺറൈസ് ഫാൻസിനും കളിക്കാർക്ക് പോലും ഒരു സഹതാപം തോന്നിയിട്ടുണ്ടാകും. .അതൊരു ഫോറായിരുന്നെങ്കിൽ റെക്കോർഡ് സെഞ്ച്വറി ഉണ്ടാകുമായിരുന്നു. കളി കണ്ട ക്രിക്കറ്റ് പ്രേമികൾ മുഴുവൻ അത് ആഗ്രഹിച്ചിരുന്നു. പക്ഷെ നടന്നില്ല. ങ്ഹാ.. ഇനിയും അവസരം ഉണ്ട്.
യഥാർത്തിൽ നമ്മുടെ ടീം MI എട്ടു നിലയിൽ പൊട്ടിയതോടെ IPL ലിൽ വലിയ താല്പര്യം ഇല്ലാതെ പോയതാണ്. എന്നാൽ വൈഭവ് ജിയുടെ ഇതുപോലെ ഉള്ള പ്രകടനങ്ങൾ ( ഈ സീസണിൽ മാത്രം 680 റൺസ് )കണ്ടപ്പോൾ വീണ്ടും RR ഇത്തവണ cup അടിക്കുമോ എന്നു വരെ ചിന്തിച്ചു പോയി. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന (61*) റെക്കോർഡും മുമ്പത്തെ Chris ഗെയ്ൽ ജിയിൽ നിന്നും വൈഭവ് ജി അടർത്തി മാറ്റി. സച്ചിൻ tendulkar ജി അടക്കം എല്ലാ പ്രമുഖ താരങ്ങളും ആശംസകൾ നേർന്നു.
അഭിനന്ദനങ്ങൾ… ഇനിയും
ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. പാവം കമ്മിൻസ് ജിയെ ഒക്കെ അടിച്ചു പരത്തി. കൂടെ 21 പന്തിൽ നിന്നും 50 അടിച്ച ധ്രുവ് ജൂരെൽ ജിയും RR നായി തിളങ്ങി. SRH ബാറ്റിങ്ങിലും, ബൗലിങ്ങിലും വളരെ താഴെ പോയി.
ഇതേ ഫോം നില നിർത്തിയാൽ RR ഗുജറാത്തിനെയും തകർക്കാം. എന്നാൽ തുടക്കം തന്നെ ഓപ്പണർ മാർ ഔട്ട് ആയാൽ അവർക്കു പിന്നീട് തിരിച്ചു വരവ് കഷ്ടപ്പാട് ആണ്.
ഏവരെയും ഞെട്ടിച്ചു RCB യോട് അപ്രതീക്ഷിതമായി തോൽവി വാങ്ങി സെമിയിൽ എത്തി നിൽക്കുന്ന GT ക്കു സായി സുദർശൻ ജിയും, ഗിൽ ജിയും അടുത്ത മത്സരത്തിൽ നന്നായി സ്കോർ ചെയ്തേ പറ്റു. എന്നാലേ ഫൈനലിൽ എത്തുകയുള്ളൂ. ഫൈനലിൽ GT എത്തിയാൽ അവർക്കും cup സാധ്യത ഉണ്ട്. ചുരുക്കത്തിൽ RR * GT കളിയിലെ വിന്നർ cup അടിച്ചേക്കും എന്നർത്ഥം.
(വാൽ കഷ്ണം… സ്കൂൾ തുറന്ന പിന്നെ 15 കാരനായ വൈഭവ് ജിയെ കാണില്ല.. എങ്ങനെ എങ്കിലും സ്കൂൾ തുറക്കുവാൻ ആകും എതിരാളികൾ പ്രാർത്ഥിക്കുന്നത്)