“പോറ്റിയെ കേറ്റിയേ” പാരഡി പാട്ടിനെതിരെ കേസ്; ആർക്കാണ് ശരിക്കും പ്രശ്നം?

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം

ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് "പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ…." എന്ന പേരിൽ ഒരു പാരഡി പാട്ട് പ്രതിപക്ഷം ഇറക്കിയല്ലോ. എന്നാല്

ഹൈന്ദവ ആചാരങ്ങളെയും, ഹൈന്ദവ ദൈവങ്ങളെയും വളരെ ബഹുമാനിക്കുന്ന ഇടതു പക്ഷ പാർട്ടിയുടെ ചില നേതാക്കൾ പാട്ടിന് എതിരെ കേസ് കൊടുത്തല്ലോ..

ഈ പാട്ട് 1983 ലിൽ നിർമിച്ചവർ അവരുടെ റൈറ്റ് ഉള്ള പാട്ട് പാരഡിയാക്കി , മ്യൂസിക് കട്ടു എന്നും പറഞ്ഞു കേസ് കൊടുത്തിരുന്നെങ്കിൽ അത് ok ആയേനെ. എന്നാല് ഇപ്പൊൾ ഇറങ്ങിയ പാരഡി പാട്ടിൽ

മതസ്പര്‍ദ്ധ ഉള്ളതായി തോന്നുന്നില്ല. ഏതെങ്കിലും ദൈവങ്ങളെ നിന്ദിച്ചതായി തോന്നിയില്ല. അതിനാൽ കോടതിയില്‍ ഈ കേസ് നിലനിൽക്കും എന്ന് കരുതുന്നില്ല.

ഇതിലും വലിയ മത നിന്ദ, വിശ്വാസങ്ങളെ, വിശ്വാസികളെ വ്രണപ്പെടുത്തൽ ഇതിന് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്.. എൻ്റെ ഓർമയിൽ ഉള്ള ചില സംഭവങ്ങൾ..

1) അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മേൽ ആർത്തവ രക്തം ഇറ്റ് വീഴുന്ന ചിത്രം ഒരു പ്രമുഖ കോളേജിൽ ചില കൂതറകൾ വരച്ചപ്പോൾ എന്തുകൊണ്ടാണ് ആരും കേസിന് പോകാതിരുന്നത് ?

2) നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ മാളികപ്പുറത്തമ്മ കല്യാണം കഴിച്ചു എന്ന് പറഞ്ഞു പ്രമുഖ നേതാവ് അയ്യപ്പസ്വാമിയെ അപമാനിച്ചപ്പോൾ ആരുടെയും വികാരം വ്രണപ്പെട്ടില്ലേ ?

3) ഗണപതി ഭഗവാൻ മിത്താണ് എന്ന് ഷംസീർ പറഞ്ഞു…എല്ലാ മതത്തിലും എല്ലാ ദൈവങ്ങളും

മിത്താണ് എന്ന് പറഞ്ഞാൽ മനസ്സിലാക്കാം.. എന്നാല് ഹൈന്ദവ ദൈവത്തെ മാത്രം മിത്താക്കി..ഇപ്പൊൾ കേസിന് പോയവർക്ക് അതൊരു പ്രശ്നം ആയി തോന്നിയില്ലേ ?

4) സ്വർണം കട്ടപ്പോൾ ആർക്കും വികാരം വ്രണപ്പെട്ടില്ല…?

5) ഈ അടുത്ത കാലത്ത് ഹൈന്ദവ ദൈവങ്ങളെയും, "രാമായണം" എന്ന ഗ്രന്ഥത്തിലെ കഥാ പാത്രങ്ങളെയും വളരെ മോശമായി നാടകമാക്കി അവതരിപ്പിച്ചു. അപ്പോഴൊന്നും ആർക്കും വികാരം വ്രണപ്പെട്ടില്ലേ ?

6) ഇതിന് മുമ്പും പല രാഷ്ട്രീയ പാർട്ടികളും ഇതേ പാട്ടിന് പാരഡി ഉണ്ടാക്കി പാടിയിരുന്നു. അന്നാരും കേസിന് പോയില്ല.

പോറ്റിയെ പറഞ്ഞതാണോ കുറ്റം ? അതോ സ്വർണം കട്ടതാണോ കുറ്റം? …..അതോ ഒരു പാട്ടിൻ്റെ ഈണത്തിൽ മറ്റൊരു പാട്ട് ഉണ്ടാക്കിയതാണോ കുറ്റം ? പണ്ട് പാട്ട് ഉണ്ടാക്കിയവർക്ക് ട്യൂൺ അടിച്ചു മാറ്റി എന്ന്. പറഞ്ഞു കേസ് കൊടുക്കാവുന്നതാണ്.

ഈ പാട്ടിൽ ഒരു സ്ഥലത്ത് പോലും അയ്യപ്പ സ്വാമിയെ മോശമാക്കുകയോ വികലപ്പെടുത്തുകയോ ചെയ്യുന്നില്ല. അത് കൊണ്ട് യഥാർത്ഥ അയ്യപ്പ ഭക്തർക്ക് വേദന തോന്നുവാൻ സാധ്യത ഇല്ല.

(വാൽ കഷ്ണം….ഗണപതി ഭഗവാനെ മിത്താക്കി …

സ്വർണ്ണം ചെമ്പ് ആയി …

ബോംബ് പടക്കമായി …

പാട്ട് കേസും ആയി..)