പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ഇന്ത്യയുടെ തുടർ പരമ്പര വിജയങ്ങൾക്ക് അങ്ങനെ ഒരു break വന്നു.
ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തിൽ ഇന്ത്യ 2 വിക്കറ്റിന് ഇന്ത്യ തോറ്റു. ഏകദിന പരമ്പര ഓസ്ട്രേലിയ നേടി (2-0)
തോറ്റതിൽ എനിക്ക് വലിയ അത്ഭുതം ഒന്നുമില്ല.
വലിയ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന സീനിയർ സൂപ്പർ താരം കോഹ്ലി ജി (0) തുടർച്ചയായി രണ്ടാം കളിയിലും പൂജ്യനായി. മറ്റൊരു സീനിയർ താരം രോഹിത് ജി 73 റൺസ് 97 പന്തിൽ നിന്നും നേടി ഒരുവിധം ഫോമിലെത്തി.
തുടക്കം തന്നെ ക്യാപ്റ്റൻ ഗിൽ ജി (9) പുറത്തായി എങ്കിലും
ശ്രേയസ് ജി (61) കൂടെ Axar Patel ജി (44) ചേർന്ന് സെഞ്ചുറി കൂട്ടു കേട്ട് ഉണ്ടാക്കി. പക്ഷേ
KL രാഹുൽ ജി (11) NK റെഡ്ഢി ജി ( നിരാശപ്പെടുത്തി. എന്നാല് പുതുമുഖം ഹർഷിത് റാണ ജി (24*) തിളങ്ങിയത് കൊണ്ട് 264 എന്ന പൊരുതാവുന്ന സ്കോറിൽ ഇന്ത്യയെ എത്തിച്ചു. സത്യത്തിൽ ബൗളർമാരുടെ കരുത്താണ് ഇന്ത്യക്ക് ഉണ്ടാകുന്നത്. രണ്ടു കളിയിലും നല്ലൊരു തുടക്കം കിട്ടുന്നില്ല.
ബുമ്ര ജി, കുൽദീപ് ജി ഇല്ലാതിരുന്ന ഇന്ത്യ ബൗളിങ്കിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. . അവരുടെ player of the match C Connolly Ji (61*) മതി അവസാനം വരെ നിന്ന് കളി ജയിപ്പിച്ചു. കൂടെ M Short ജി (74) തിളങ്ങി. ഇന്ത്യ ഒരു 20 റൺസ് കൂടെ അധികം എടുത്തിരുന്നെങ്ങിൽ ജയിച്ചേനെ. ഏതായാലും വെറുതെ കളിക്കുന്ന അവസാന കളിയിൽ എങ്കിലും മറ്റുള്ളവർക്ക് ക്യാപ്റ്റൻ അവസരം കൊടുക്കുക.
ജയിസ്വാൾ ജി, സഞ്ജു ജി, തിലക് വർമ ജി, അഭിഷേക് ശർമ ജി പോലുള്ള മിടുക്കൻ പിള്ളേരൊക്കെ പുറത്തുണ്ടെന്ന് സെലെക്ഷൻ കമ്മിറ്റി ഓർക്കേണ്ടതുണ്ട്..
ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും സെലക്ഷൻ കമ്മിറ്റി മാറി ചിന്തിക്കുക. (ഈ ടീമിനെ തന്നെ നില നിർത്തിയാൽ ഭാവി ഏകദിനങ്ങളിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല )