രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; പോലീസിൽ പരാതിയില്ലാതെ പാർട്ടിയുടെ നടപടി

പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം

കോൺഗ്രസ് പ്രാഥിമാകാംഗത്വത്തില്‍ നിന്ന് ആരോപണ വിധേയനായ പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടം ജിയെ സസ്പെൻഡ് ചെയ്തല്ലോ. ഇതുവരെ നിരവധി യുവതികൾ ചാനലിൽ കുറെ പരാതികൾ പറഞ്ഞു എന്നല്ലാതെ പോലീസിൽ MLA ക്ക് എതിരെ ഒരു പരാതിയുമില്ല

എന്നിട്ടും പാർട്ടി ധീരമായി നടപടി എടുത്തു.

യൂത്ത് കോൺഗ്രസിൽ പ്രസിഡൻ്റ് ആയി ഇരിക്കാൻ ഇങ്ങേർ യോഗ്യനല്ല,

കോൺഗ്രസിൻ്റെ ഒരു പാർടി പ്രവർത്തകൻ ആകുവാൻ പോലും യോഗ്യനല്ല എന്ന് പാർടി കണ്ടെത്തി. എങ്കിലും പാലക്കാട് MLA ആയി തുടരാവുന്നതാണ്.

(വാൽ കഷ്ണം.. മൊഴി ചൊല്ലി ,പക്ഷെ ഭർത്താവ് ആയി തുടരും..

കോൺഗ്രസ്‌ രാഹുലിനെ തന്ത്രപരമായി സംരക്ഷിച്ചു,, പാവം CPM, BJP യെയും ബുദ്ധിപൂർവ്വം അവർ പറ്റിച്ചു. ഇനി അവർ രാജി ആരോട് ആവശ്യപ്പെടും,, രാഹുൽ ഇനി പാർട്ടി അംഗമല്ലാത്ത സ്വതന്ത്ര MLA അല്ലേ ..? ഹും..കോൺഗ്രസിനോടാ കളി)