പാലിയേക്കര ടോൾ: കമ്പനിയുടെ ഹരജി തള്ളി സുപ്രീം കോടതി; ജനകീയ വിധി

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹെെക്കോടതി വിധിയില്‍ ഇടപെടില്ലെന്നും പറഞ്ഞു കമ്പനിയുടെ ഹരജി തള്ളിയ സുപ്രീംകോടതിയുടെ ഉത്തരവ് വായിച്ചു വളരെ സന്തോഷം..ശരിക്കും ഒരു ജനകീയ വിധി.

കേരളത്തിലെ റോഡുകളുടെ ദുരിതാവസ്ഥ ഇനിയെങ്കിലും പരിഹരിക്കുക ആണ് വേണ്ടത് എന്നും, പൗരന്മാരുടെ യാത്രാ ദുരിത മാണ് കോടതി ആദ്യ പരിഗണന നൽകുന്നതെന്നും, ഗട്ടറും, കുഴികളും ഉള്ള റോഡിൽ ടോൾ കൊടുക്കേണ്ട കാര്യമുണ്ടോ എന്നും കമ്പനിയോട് ബഹു കോടതി ചോദിച്ചു,?

(വാൽ കഷ്ണം.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ടാക്സ് ഉള്ളത് കേരളത്തിൽ…ഏറ്റവും മോശം റോഡുകൾ ഉള്ളതും കേരളത്തിൽ.. പക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവും പെർഫെക്ട് ആയി ടോൾ പിരിവ് നടക്കുന്നതും കേരളത്തിൽ… )