കേരളത്തിൽ ആത്മഹത്യ രണ്ട് വർഷം കൊണ്ട് ഇരട്ടിച്ചു; 79 ശതമാനവും പുരുഷന്മാർ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കേരളത്തിലെ

ആത്മഹത്യകൾ കഴിഞ്ഞ രണ്ട് വർഷമായി ഇരട്ടിയായി എന്ന റിപ്പോർട്ട്‌ വളരെ വേദനിപ്പിക്കുന്നതാണ്..

Statistics പ്രകാരം സംസ്ഥാനത്ത് മൊത്തം ആത്മഹത്യ ചെയ്തവരിൽ 79 ശതമാനം പുരുഷന്മാരും 21 ശതമാനം സ്ത്രീകളും ആണ്. ആത്മഹത്യ ചെയ്ത പുരുഷന്മാരിൽ 95 ശതമാനവും വിവാഹിതർ ആണ്. 5ശതമാനം സിംഗിൾ ആയി ജീവിക്കുന്നവരും. ആത്മഹത്യ ചെയ്ത സ്ത്രീകളിൽ 30 ശതമാനം വിവാഹിതരും, 70 ശതമാനം സിംഗിൾ ആയി ജീവിക്കുന്നവരും ആണ്. (വിവാഹിതരായ സ്ത്രീകൾ ആത്മഹത്യ ചെയ്യുമ്പോൾ കൂടുതൽ വാർത്ത പ്രാധാന്യം കിട്ടുന്നതാണ്. അതിനേക്കാൾ എത്രയോ പുരുഷന്മാരുടെ ആത്മഹത്യ ആരും അറിയുന്നില്ല)

ഗ്രാമീണരേക്കാൾ പട്ടണത്തിൽ ഉള്ളവരാണ് കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. മലബാർ ഏരിയയിൽ താരതമ്യേന ആത്മഹത്യ കുറവാണ് എന്നും റിപ്പോർട്ട്‌ ഉണ്ട്.

.

മാനസിക ആരോഗ്യം നിലനിർത്തുവാൻ വേണ്ടത് ചെയ്യണം. യോഗ, ധ്യാനം എന്നിവ സ്ഥിരമായി ചെയ്യുന്നവരിലും മദ്യം, കഞ്ചാവ്, ലഹരി ഉപയോഗിക്കാത്തവരിലും, വിവാഹം കഴിക്കാത്തവരിലും ആത്മഹത്യ കുറവാണത്രേ..

ആളുകൾക്ക് വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗ വൈകല്യങ്ങൾ നിസ്സാര കാര്യങ്ങൾക്കു പിണങ്ങുന്നതും, ലോൺ എടുത്തു തിരിച്ചടവ് നടത്താതുവാൻ ബുദ്ധിമുട്ടി വീട് ജപ്തി ആയവരിലും, പ്രണയ നിരാശ്യവും തുടങ്ങിയ "രോഗനിർണയം ചെയ്യപ്പെടാത്തതോ ചികിത്സിക്കാത്തതോ ആയ" മാനസികാരോഗ്യ അവസ്ഥകളും ആണ് ആത്മഹ്മഹത്യകൾക്ക് പ്രധാന കാരണം.

കൂടുതൽ spiritually inclined ആവുക.. ഒന്നിനോടും അധികം ആസക്തി ഇല്ലാതെ ആരിൽ നിന്നും വലുതായി ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കുക.. എത്ര സന്തോഷത്തോടെ ജീവിക്കുന്നു എന്നതാണ് നിങ്ങളുടെ ജീവിത വിജയം. ധ്യാനം ശീലമാക്കുക..