പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
നല്ലൊരു ഭാഗത്തും റോഡ് തകർന്നു കിടക്കുമ്പോൾ ഇനി ഒരു മാസത്തേക്ക് തൃശ്ശൂർ
പാലിയേക്കരയിൽ വാഹനങ്ങളിൽ ടോൾ പിരിക്കരുത് എന്ന കോടതി വിധി വളരെ ജന്കീയ മായതാണ്. അടിപൊളി..
ഇടപ്പള്ളിമുതൽ മണ്ണൂത്തിവരെയുള്ള 62 കിലോമീറ്റർ നാലുവരിപ്പാതയുടെ നിർമാണച്ചെലവ് 721 കോടി രൂപയായിരുന്നു. 2012 ഫെബ്രുവരി ഒൻപതുമുതൽ ദേശീയപാത അതോറിറ്റി പാലിയേക്കരയിൽ ടോൾ പിരിവ് തുടങ്ങി. ഇതിനോടകം 11 തവണ ടോൾ തുക കൂട്ടിയിട്ടുണ്ട്..ഇതുവരെ 1525 കോടി ആവറേജ് ടോൾ തുകയായി പിരിച്ചെടുത്തു. (റോഡിനായി മുടക്കിയതിന്റെ ഇരട്ടി)
നിലവിൽ പ്രതിദിനം പാലിയേക്കരയിൽ ലഭിക്കുന്ന ശരാശരി കളക്ഷൻ 44.58 ലക്ഷം രൂപയാണ്. ഇപ്പോൾ ലഭിക്കുന്ന ശരാശി തുകയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ പോലും 2028 ഫെബ്രുവരിയാകുമ്പോഴേക്കും ലഭിക്കുക 2024 കോടി രൂപയാകും.. ഇത് ഇനിയും എത്ര കാലം ഇങ്ങനെ ആളുകൾ ടോൾ കൊടുക്കേണ്ടി വരും? ഇതിനു ഒരു അവസാനമില്ലേ?
ഈ റോഡ് ഉണ്ടാക്കുവാൻ വേണ്ട തുക മൊത്തം കരാറുകാരൻ സ്വന്തം കൈയ്യിൽ നിന്ന് എടുത്താണോ ചെയ്യുന്നത്? അത് പിന്നെ ജനങ്ങളെ പിഴിഞ്ഞ് ടോൾ ആയി വാങ്ങുകയാണോ? അങ്ങനെയെങ്കിൽ കേന്ദ്രവും, സംസ്ഥാനവും വലിയ റോഡ് ഉണ്ടാക്കി എന്ന് വീരവാദം മുഴക്കുനതിന്റെ ലോജിക് എന്താണ്? ഇനിയെങ്കിലും മൊത്തം ചിലവിന്റെ പകുതി എങ്കിലും തുടക്കം സർക്കാർ കരാറുകാരന് നൽകണം.. പകുതി ടോൾ ആയിക്കോട്ടെ.. അതും മുതൽ മുടക്കു പലിശ സഹിതം കിട്ടുന്നത് വരെ മാത്രം എന്ന നിയമം വരണം.
ഈ ദയനീയ അവസ്ഥയിൽ കരാറുകാരാണ് ചെറിയൊരു പണം കൊടുത്തു എല്ലാ ടോൾ സംമ്പ്രദായവും അവസാനിപ്പിക്കുവാസൺ കേന്ദ്രവും, സംസ്ഥാന സർക്കാരും തയ്യാറാവുക.
അതിനുള്ള ഫണ്ട് ഓരോ വാഹനവും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ ഉടമകളിൽ നിന്നും വാങ്ങുന്ന പൈസ ഇല്ലേ? Tax ഇല്ലേ? ഇതൊന്നും തികയുന്നില്ലെങ്കിൽ ചെറിയ ഒരു പൈസ tax കൂട്ടിയാണെങ്കിലും ഈ ടോൾ പിരിവ് അവസാനിപ്പിച്ചു ജനങ്ങളെ സഹായിച്ചൂടെ?
ഇതിനൊന്നും വയ്യെങ്കിൽ റോഡ് പൂർണമായും മെച്ചപെടുത്തി മാത്രമേ ടോൾ പിരിക്കാവൂ എന്ന നിയമം എങ്കിലും കൊണ്ട് വരിക. പാലിയേക്കര ഭാഗത്ത് എത്ര സമയമാണ് റോഡ് പണി കാരണം ആളുകൾക്ക് നഷ്പ്പെടുന്നത് എന്ന് എല്ലാവരും തിരിച്ചറിയുക.