പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
പ്രമുഖ സംവിധായകൻ
അടൂർ ഗോപാല കൃഷ്ണൻ ജിയുടെ വിവാദ പരാമർശവും, അതിനെ തുടർന്നുള്ള ചിലരുടെ SC/ST കാരോടുള്ള അതിയായ പ്രേമവും, സ്ത്രീകളോടുള്ള കരുതലും ഒക്കെ കാണുമ്പോൾ ഞാൻ ആലോചിക്കുന്നത്, നിങ്ങൾക്ക് ഇവരെ ഇത്രയൊക്കെ ഇഷ്ടമാണെങ്കിൽ എന്തുകൊണ്ടാണ് SC/ST വിഭാഗത്തിൽ പെട്ട ഒരാളെ, അല്ലെങ്കിൽ ഒരു സ്ത്രീയെ ഇത്രയും കാലമായി കേരളത്തിൽ മുഖ്യമന്ത്രി ആക്കാതിരുന്നത്?കേരളജനസംഖ്യയിൽ പകുതി സ്ത്രീകൾ ഉണ്ട്.. പക്ഷെ ഇവിടെ എത്ര ശതമാനം സ്ത്രീകൾ MP, MLA ആയിട്ടുണ്ട്..? സ്ത്രീകൾ അടുക്കള പണിയെടുക്കുകയും, പ്രസവിക്കുകയും മാത്രം ചെയ്യുന്ന അടിമകൾ ആണെന്ന തിയറി ശരിയാണോ?
SC/ST വിഭാഗത്തോടും, സ്ത്രീകളോടും ഇവിടുത്തെ രാഷ്ട്രീയക്കാർക്കുള്ള സ്നേഹം വെറും കപടതയാണ്.. ഇനി വരുന്ന ഇലക്ഷനിലും SC/ST ജനസംഖ്യാ അനുപാതത്തിൽ MLA, MP, മന്ത്രിമാർ ഉണ്ടാകുമോ എന്ന് ഇത് വായിക്കുന്നവർ എങ്കിലും ഓർത്ത് വെക്കുക.. ആകെ വല്ല സംവരണവും കൊടുക്കേണ്ട നിയമം വന്നാൽ മാത്രം അവർക്കു അത് കൊടുക്കും.. അത്രതന്നെ…
കേരളത്തിൽ ഇന്നുവരെ സ്ത്രീയായ, അതുപോലെ SC/ST ആയ ഒരു MLA, MP ഇല്ലാത്ത പാർട്ടികൾ വരെയുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടിയിലും കേന്ദ്ര കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവയിൽ എത്ര SC/ST, അതുപോലെ സ്ത്രീകൾ ഉണ്ട്? അപ്പോഴേ ഈ ഇരട്ട താപ്പു നയം എല്ലാവർക്കും മനസ്സിലാക്കാം.. ഒന്നുകിൽ വോട്ട് ബാങ്ക് രാഷ്ട്രീയം.. അല്ലെങ്കിൽ ജാതി പറഞ്ഞു ആളുകളെ തമ്മിൽ അടുപ്പിക്കുക..
SC/ST വിഭാഗങ്ങൾക്കും, അതുപോലെ സ്ത്രീകൾക്കും നൽക്കേണ്ടത് അധികാരം ആണ്, പണമാണ്.. ബാക്കിയെല്ലാം പ്രഹസനം മാത്രമാണ്..ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം… ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്.. ഒരു പുരുഷന് അതില്ല എന്നതാണ്..
(വാൽ കഷ്ണം…. അടൂർ ഗോപാല കൃഷ്ണൻ ജി വിവാദ വിഷയത്തിൽ എന്റെ നിലപാട്.. സർക്കാർ ഒന്നര കോടി കൊടുത്ത് SC/ST, സ്ത്രീകൾ എന്നിവർക്കെന്നല്ല എല്ലാം വിഭാഗത്തിലും, മതത്തിലും, പുരുഷൻ ആയാലും എല്ലാവർക്കും ആദ്യമൊരു പരിശീലനം നൽകുന്നത് നല്ലതാണ്. പൊതു പണമായ ഒന്നര കോടി രൂപയ്ക്കു ഒരു വിലയുണ്ട്.. അത് സർക്കാർ സ്പോൺസർഡ് സിനിമ ചെയ്യുന്നവരെ ബോധിപ്പിച്ചു മുതൽ മുടക്കു തിരിച്ചു കിട്ടുന്ന രീതിയിൽ ബുദ്ധിപൂർവം മാർക്കറ്റിംഗ് ചെയ്യുവാൻ അവരെ സർക്കാർ പരിശീലിപ്പിക്കണം.. എല്ലാവരെയും.. )