പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
ഈയിടെയായി കേരളത്തിൽ പാകിസ്ഥാൻ, തായ്‌ലൻഡിൽ നിന്നും കൊണ്ടു വരുന്ന ഹൈബ്രിഡ് കഞ്ചാവ്,MDMA കടത്ത് വളരെ കൂടിയതിൻ്റെ കാരണം നിങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മുതല്‍ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയിരുന്നു.
ഇതോടെ സ്വര്‍ണക്കടത്തില്‍ ഒരു കിലോയ്ക്ക് പത്ത് ലക്ഷം രൂപ വരെ ലാഭം കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പൊൾ വെറും രണ്ടു ലക്ഷം രൂപ വരെയായി കുറഞ്ഞു. കാരിയര്‍മാര്‍ക്കുള്ള കമ്മിഷനും, വിമാന ടിക്കറ്റ് അടക്കമുള്ള പണം, എടുക്കുന്ന റിസ്കിന് അനുസരിച്ച് ലാഭം കിട്ടാതായി.
അതോടെയാണ് മലദ്വാരത്തിലൂടെ സ്വർണത്തിന് പകരം ഹൈബ്രിഡ് കഞ്ചാവ്, MDMA കേരളത്തിലേക്ക് കടത്തുവാൻ പലരും തീരുമാനിച്ചത്. ഹൈബ്രിഡ് കഞ്ചാവ് ചെറിയ പുള്ളിയല്ല. .1 കിലോയ്ക്ക് ഒരു കോടി രൂപയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില. അത് കേരളത്തിലേക്ക് കടത്തിയാൽ മുമ്പ് സ്വർണത്തിൽ നിന്നും കിട്ടിയതിനേക്കാൾ ലാഭം ഉണ്ടാക്കുവാൻ പറ്റും എന്ന് കഞ്ചാവ് മാഫിയ ചിന്തിച്ചു..
ഇതിനായി പലപ്പോഴും, നിശാ പാർട്ടികളും, കഞ്ചാവ് താൽപര്യം ഉള്ള സിനിമാക്കാരെയും ഉപയോഗിക്കുന്നു എന്നതാണ് സത്യം.. സംവിധായകർക്ക് പണം കൊടുത്ത് കഞ്ചാവ് റെഫറൻസ് സിനിമയിൽ പറയിച്ചും, സീനുകൾ കാണിച്ചും കൂടുതൽ customers നെ ഉണ്ടാക്കുന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ രീതി. തുടർച്ചയായി അനാവശ്യമായി വിദേശ യാത്ര നടത്തുന്ന കഞ്ചാവ് addict ആയ നടന്മാർ, സംവിധായകർ ഒക്കെ ഇവർക്ക് വേണ്ടി പണിയെടുക്കുന്നു.
പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഇപ്പൊൾ ഉണ്ടാകുന്നുണ്ട്.. customers, agents എന്നിവരെ മാത്രമല്ല ഇവർക്ക് അത് എത്തിച്ചു കൊടുക്കുന്ന "പ്രമുഖരെ" കൂടി ഉടനെ കണ്ടെത്തുമെന്നു വിശ്വസിക്കുന്നു.