All Eyes on Bangladesh; കത്തുന്ന അയൽരാജ്യത്തെ കേരള മാധ്യമങ്ങൾ കാണുന്നില്ല

പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം

All Eyes on Bangladesh …

ബംഗ്ലാദേശ് ആഭ്യന്തര കലാപത്താൽ കത്തുകയും, ആക്രമങ്ങൾ തുടർ കഥയാവുകയും, ആയിര കണക്കിനു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒടുവിൽ അവരുടെ പ്രധാനമന്ത്രി പദവി രാജിവെച്ചു ഇന്ത്യയിൽ രക്ഷ പ്രാപിക്കുകയും ചെയ്തല്ലോ. ഇപ്പോഴും അവിടെ കത്തുകയാണ്. (ഇതൊന്നും കേരള മാധ്യമങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യുന്നില്ല..)

ബംഗ്ലാദേശ് വിഷയത്തിൽ ഇന്ത്യ ഇടപെടേണ്ടി വരും എന്നാണ് തോന്നുന്നത്. കാര്യം മറ്റൊരു രാജ്യത്തിൻ്റെ ആഭ്യന്തര പ്രശ്നം ആണെങ്കിലും അവിടെ വലിയ കലാപം ഉണ്ടായാൽ ജനങ്ങൾ കൂട്ടത്തോടെ അതിര്ത്തി കടന്നു ഇന്ത്യയിലേക്ക് വരും എന്ന് ഉറപ്പാണ്. അപ്പോൾ നമ്മൾ എന്തു ചെയ്യും ?

ഇപ്പൊൾ ഉണ്ടായ കലാപത്തിന് പിന്നിൽ പാക്കിസ്ഥാൻ്റെ കരങ്ങൾ ഉണ്ടോ എന്നു സംശയിക്കുന്നു.

സംവരണ പ്രശ്നം എന്നും പറഞ്ഞു readymade ആയി വിദ്യാർഥി രാഷട്രിയം അക്രമത്തിലേക്ക് വഴി തിരിച്ച് വിട്ടു വലിയ ലഹള ഉണ്ടാക്കിയെടുത്തത് ആര് ? ആര് ആർക്ക് വേണ്ടി മരം കുലുക്കിയത് .. പക്ഷേ ഒടുവിൽ വീണത്

ആര് ? സൂക്ഷിച്ചാൽ ദുഖിക്കേണ്ട..അങ്ങനെ ഒരു ഭീകര രാജൃഠ കൂടി ജൻമം എടുത്തു എന്നു പറയേണ്ടി വരുമോ ?

ബംഗ്ലാദേശ്ശിൽ സ്വയം പ്രതിരോധസേന രൂപീകരിക്കാൻ അവിടുത്തെ ശക്തരായ മനുഷ്യർ തയ്യാറാവുക, ഇന്ത്യ അത്തരം ആക്രമണത്തിന് എതിരെ ശബ്ദിക്കുന്ന നല്ല സംഘടനകൾക്ക് ഫുൾ സപ്പോർട് കൊടുക്കുക. അതാണ് വേണ്ടത്. എന്നാലേ അവിടുത്തെ ജനാധിപത്യം സംരക്ഷിക്ക പെടുകയുള്ളൂ.

ഇന്ത്യയുടെ സുഹൃത്തുക്കൾ ആയിരുന്ന എല്ലാ അയൽരാജ്യങ്ങളിലും ഇന്ന് ഇന്ത്യാ വിരുദ്ധരായ ഭരണാധികാരികൾ ആണ് ഭരിക്കുന്നത്.

നേപ്പാളിൽ,

മാലി ദീപിൽ,

അഫ്ഗാനിൽ,

ശ്രീലങ്കയിൽ,

ഇന്നിപ്പോൾ ബംഗ്ലാദേശിലും ഇന്ത്യാവിരുദ്ധ ഭരണകൂടങ്ങൾ ആണ്.. നമ്മൾ ശത്രുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സുഹൃത്ത് എന്നു കരുതുന്ന അമേരിക്ക പോലും റഷ്യയുമായുളള നമ്മുടെ ഫ്രണ്ട്ഷിപ്പിൻ്റെ പേരിലും, നമ്മുടെ വികസനം കണ്ടും ഇന്ത്യയോട് അത്ര ഇഷ്ടത്തിൽ അല്ല.. ചൈന പിന്നെ പണ്ടേ പാരയാണ്. എന്ത് വിലകൊടുത്തും നമ്മുടെ നാശം ആഗ്രഹിക്കുന്നു. Be careful India..

(വാൽ കഷ്ണം..മുമ്പ്, ഇന്ത്യയെ ഇഷ്ടമല്ലാത്ത കേരളത്തിലെ ചില പ്രജകൾ പറഞ്ഞിരുന്നു.. "സന്തോഷ സൂചികയിൽ ഇന്ത്യയേക്കാൾ മുന്നിലാണത്രേ ബംഗ്ലാദേശ്"

പക്ഷെ അവരുടെ പ്രധാന മന്ത്രി ഷേയ്ഖ് ഹസീന ജിയ്ക്ക് സന്തോഷിക്കാൻ ഇന്ത്യയിൽ വരേണ്ടി വന്നു..)