പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം
ഇത്തവണ world cup ഇംഗ്ലണ്ടിനു കിട്ടും എന്നാണ് കരുതുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് (1966 ൽ) cup കിട്ടിയിരുന്നു.
2026-ലെ ഫിഫ ലോകകപ്പിൽ തോമസ് ടുച്ചൽ ജിയുടെ കീഴിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഹാരി കെയ്ൻ ജി , ജൂഡ് ബെല്ലിംഗ്ഹാം ജി ബുക്കായോ സാക്ക ജി എന്നീ സൂപ്പർ താരങ്ങൾ അടങ്ങുന്ന 26 അംഗ കിടിലൻ ടീമാണ് ഇംഗ്ലണ്ടിനായുള്ളത്. അവരെ തോല്പിക്കുക മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും.
ടൂർണമെന്റിൽ 'ഗ്രൂപ്പ് എൽ' (Group L) ലാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്.ഈ ഗ്രൂപ്പിൽ ക്രൊയേഷ്യ, ഘാന, പനാമ എന്നീ ടീമുകളാണ് ഇംഗ്ലണ്ടിനൊപ്പമുള്ളത്. അവരെയൊക്കെ ഇംഗ്ലണ്ട് പുഷ്പം പോലെ തകർക്കും എന്നു കരുതാം
ജൂൺ 18 (വ്യാഴം): ഇംഗ്ലണ്ട് vs ക്രൊയേഷ്യ – പുലർച്ചെ 1:30 AMജൂൺ 24 (ബുധൻ): ഇംഗ്ലണ്ട് vs ഘാന – പുലർച്ചെ 1:30 AMജൂൺ 28 (ഞായർ): പനാമ vs ഇംഗ്ലണ്ട് – പുലർച്ചെ 2:30 AM
തുടർന്ന് നോക്കൗട്ട് ഘട്ടത്തിൽ സ്പെയിൻ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ തുടങ്ങിയ വമ്പൻ ടീമുകൾ (ഗ്രൂപ്പ് ഘട്ടത്തിൽ ഇവരൊക്കെ ജയിക്കുന്ന പക്ഷം) അവരെ ഇംഗ്ലണ്ടിനു നേരിടേണ്ടി വന്നേക്കാം. അതെല്ലാം ജയിച്ചു cup അടിച്ചേക്കും.
(വാൽ കഷ്ണം…ഇനി by ചാൻസ്, just ഇംഗ്ലണ്ട് മിസ്സ് ആയാൽ സ്പെയിൻ cup അടിക്കുവാൻ സാധ്യത കാണുന്നു. )