RCB യോട് 18 റൺസിന് തോറ്റെന്ന് കരുതി മുംബൈയെ എഴുതിത്തള്ളരുത്

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

IPL ലിൽ മുംബൈ ഇന്ത്യൻസ് RCB യോട് 18 റൺസിന്റെ കുഞ്ഞു പരാജയം ഏറ്റുവാങ്ങി എന്നു കരുതി അവരെ എഴുതി തള്ളരുത്.

RCB ഉയർത്തിയ 240 എന്ന കൂറ്റൻ സ്കോറിനു ( P Salt ജി 36 പന്തിൽ 78), എതിരെ 222 റൺസ് വരെ MI എത്തിച്ചു. പൊതുവിൽ MI ബൌളിംഗ് ദയനീയം ആയതും, (പ്രതേകിച്ചു നല്ലൊരു സ്പിന്നർ ഇല്ല ), തിലക് വർമ ജി ഫോമിൽ എത്താത്തതും, SKY ജി പതിവ് ശൈലിയിൽ ഉയരാത്തതും എല്ലാം പരാജയ കാരണങ്ങൾ ആണ്. തോറ്റെങ്കിലും വെറും 31 പന്തിൽ 71 റൺസ് അടിച്ചു കൂട്ടിയ Rutherford ജി ക്ക് നന്ദി പറയാം.

4 ലിൽ 3 പരാജയം ഉണ്ടായെങ്കിലും ഇനി എല്ലാ കളിയും ജയിച്ചു top 4 ലിൽ എത്തുമെന്ന് കരുതാം..എല്ലാ ടീമുകളും 4 കളി അവസാനിച്ചപ്പോൾ RR, Punjab ടീമുകൾ ആണ് ടേബിൾ തലപ്പത്തു ഉള്ളത്.