മഴ ചുരുക്കിയ 11 ഓവർ മത്സരത്തിൽ രാജസ്ഥാനോട് മുംബൈക്ക് 27 റൺസ് തോൽവി

പണ്ഡിറ്റിൻ്റെ cricket നിരീക്ഷണം

മഴ കാരണം 11 over ആയി ചുരുക്കിയ IPL ലിൽ മുംബൈ ഇന്ത്യൻസ് കരുത്തരായ RR Rajasthan Royals നോട് 27 runs ൻ്റെ കുഞ്ഞു പരാജയം ഏറ്റു വാങ്ങി.

കിടിലൻ ഫോം തുടരുന്ന RR ആദ്യം ബാറ്റ് ചെയ്തപ്പോൾ player of the match യശസ്വി Jaiswal ji (32 പന്തിൽ 77*) , സൂര്യ Vamsi Ji (14 പന്തിൽ 39) മികവിൽ 150 runs അടിച്ചു കൂട്ടി. 5 ഓവറിൽ ഈ സഖ്യം 80 റൺസ് നേടിയതാണ് വിജയ കാരണം. MI യുടെ മറുപടി 123 ലിൽ അവസാനിച്ചു. മഴ കാരണം സ്വാഭാവിക കളി പുറത്തെടുക്കുവാൻ പറ്റാത്തത് ആണ് MI യുടെ പരാജയ കാരണം. ബൗളർമാർ വയറ് നിറയെ അടി വാങ്ങിയതും , anchoring റോളിൽ ബാറ്റിങ്ങിൽ ആരും ഇല്ലാതിരുന്നത് ഒക്കെ പരാജയ കാരണങ്ങൾ ആയി.

അടുത്ത കളിയിൽ MI തിരിച്ചു വരും എന്ന് കരുതാം (ജയത്തോടെ)

(വാൽ കഷ്ണം….3 കളിയിൽ മൂന്നും ജയിച്ചു RR ഒന്നാം സ്ഥാനത്ത് ആണ്. പത്താം സ്ഥാനത്ത് 3 കളിയിൽ മൂന്നും തോറ്റ ചെന്നൈ ആണ്. ഇത്തവണ രാജസ്ഥാൻ ടീം ശരിക്കും സെറ്റ് ആയിട്ടുണ്ട്..MI കഴിഞ്ഞാൽ ഇത്തവണ കപ്പിന് സാധ്യത അവർക്കാണ് ..)