കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നു; DK ശിവകുമാർ അർഹിക്കുന്നു

പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

കർണാടകയിൽ കഷ്ടപ്പെട്ട് കോൺഗ്രസ്സ് അധികാരത്തിൽ എത്തി.. പക്ഷേ ഇത്ര ദിവസം ആയിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുവാൻ അവർക്ക് സാധിച്ചില്ല എന്നത് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്..

കോൺഗ്രസ്സ് പാർട്ടിക്കായി DK ശിവകുമാർ ജി നന്നായി കഷ്ടപ്പെട്ട് ആണ് വിജയം നേടി എടുത്തത്.. സ്വഭാവികമായും അദ്ദേഹത്തെ ആണ് മുഖ്യമന്ത്രി ആക്കേണ്ടത്.. എന്നാല് മറ്റൊരു നേതാവ് സിദ്ധരാമയ്യ ജിയെ മുഖ്യമന്ത്രി ആക്കണം എന്ന് അദ്ദേഹത്തിൻ്റെ പക്ഷവും ആവശ്യം ഉന്നയിക്കുന്നു .. ഇതാണ് പ്രശ്നം ആയത്..

മുമ്പ് രാജസ്ഥാനിലും, മധ്യപ്രദേശ് സംസ്ഥാനത്തും ഇത് പോലുള്ള പ്രശ്നം ഉണ്ടായി.. മധ്യ പ്രദേശിൽ ഒടുവിൽ ഒരു വിഭാഗം BJP യില് പോയി കോൺഗ്രസിന് ഭരണം പോയി. മറുവശത്ത്, രാജസ്ഥാനിൽ DK ജിയെ പോലെ സച്ചിൻ പൈലറ്റ് ജി കഷ്ടപ്പെട്ട് കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചപ്പോൾ, അശോക് ഗെഹ്ലോട് ജി മുഖ്യമന്ത്രിയും ആയി.. ആ പ്രശ്നം നാല് വർഷമായി ഇരു നേതാക്കൾക്ക് ഇടലിൽ വലിയ പ്രശ്നമായി ഇപ്പോഴും തുടരുന്നു..

സച്ചിൻ പൈലറ്റ് ജിയുടെ അവസ്ഥയിൽ DK ശിവകുമാർ ജി എത്തുമോ ? അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമോ ? അതല്ല വെറും ഉപമുഖ്യമന്ത്രി പദം കൊടുത്തു അങ്ങേരെ ഒതുക്കുമോ ?

കാത്തിരുന്നു കാണാം …

(വാൽ കഷ്ണം.. കർണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ ഉടനെ സോണിയ ജി, രാഹുൽ ജി ഇടപെട്ട് ഉടനെ പ്രശ്ന പരിഹാരം കാണണം… ഒരു വർഷം കഴിഞ്ഞാൽ ലോകസഭാ ഇലക്ഷൻ വരുന്നു.. ഇരു നേതാക്കളോടും അതുവരെ എങ്കിലും സംയമനം പാലിക്കണം എന്ന് ഉപദേശിക്കണം ..

ഇല്ലെങ്കിൽ ലോകസഭയിൽ BJP വിജയിക്കും…)