പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
കേരളത്തിൽ മദ്യ നിരോധനം ഉടനേ കൊണ്ട് വരിക..
മദ്യത്തിനും, ലഹരി മരുന്നുകൾക്കും അടിമപ്പെട്ടു ദിവസവും കേരളത്തിൽ നിരവധി ആളുകൾ ആക്രമങ്ങൾ നടത്തുന്നു. ഇത്തരം ആക്രമണങ്ങളിൽ എത്രയോ പേര് കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്യുന്നു.. കേരളത്തിൽ മദ്യ നിരോധനം കൊണ്ട് വന്നാൽ ഇത് പോലുള്ള പകുതി കേസുകളും കുറയും.. കൂടെ കഞ്ചാവ്, MDMA etc ലഹരിക്കു എതിരെ മുഖം നോക്കാതെ ശക്തമായ നടപടിയും എടുക്കേണ്ടി വരും… സിനിമാ രംഗത്ത് അടക്കം ലഹരി ഉപയോഗം ഉണ്ടെന്നു പലരും ഒളിഞ്ഞും, തെളിഞ്ഞും പറയുന്നു.. പോലീസ് തുറന്നു പറച്ചിൽ നടത്തുന്ന ഇത്തരക്കാരിൽ നിന്നും സ്വകാര്യമായി തെളിവ് ശേഖരിച്ച് അന്വേഷണം സ്വമേധയാ തുടങ്ങേണ്ട അവസ്ഥയിൽ ആണ്…( കാരണം ആരും ഇത്തരം ലഹരി ഉപയോഗിക്കുന്ന നടന്മാർക്ക് എതിരെ പോലീസിൽ പരാതി കൊടുക്കുന്നില്ല . )
എല്ലാ സ്കൂൾ, കോളജ് കേന്ദ്രീകരിച്ച് shadow പോലീസിനെ ഉപയോഗിച്ച് അന്വേഷണം തുടങ്ങുക .. മയക്കു മരുന്നിൻ്റെ ഏജൻ്റ് മാരെ മാത്രമല്ല, പിന്നിൽ പ്രവർത്തിക്കുന്ന കൊമ്പൻ സ്രാവുകളെയും പിടിച്ചു അകത്തിടുക..
ലഹരി മുക്ത കേരളത്തിനായി എല്ലാവരും ഒന്നിക്കുക..