പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
തൃശൂർ പാലിയേക്കരയിൽ ടോൾ (പിരിവ് ) വിലക്ക് തുടരും എന്ന വാർത്ത അറിഞ്ഞു സന്തോഷിക്കുന്നു. വാഹനങ്ങൾക്ക് പോകുവാൻ നല്ല റോഡും,നിലവിലെ repair ജോലികളും, മറ്റു സർവീസ് road സംബന്ധമായ സംവിധാനങ്ങളും ഒരുക്കിയിട്ട് മാത്രം വീണ്ടും ടോൾ തുടങ്ങിയാൽ മതി..നിലവിൽ 45 ദിവസത്തോളമായി ബഹു കോടതിയുടെ ഉത്തരവിന്മേൽ ടോൾ നിറുത്തി വെച്ചിരിക്കുകയാണ്. നല്ല കാര്യം..
(വാൽ കഷ്ണം… കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെട്ട് ആ കരാറുകാരന് road ഉണ്ടാക്കിയ വകയിൽ കൊടുക്കുവാൻ ബാക്കിയുള്ള പണം ഇനിയെങ്കിലും കൊടുത്ത് തീർത്തു ഈ ടോൾ പിരിവ് എന്നുന്നേക്കും ആയി അവസാനിപ്പിക്കുവാൻ അപേക്ഷ…)