വിമാന അപകടവും കപ്പൽ തീപിടിത്തങ്ങളും; രാജ്യം അതീവ ജാഗ്രത പുലർത്തണം

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

തുടർച്ചയായി എന്തൊക്കെയോ ഇവിടെ സംഭവിക്കുന്നു.. രാജ്യം അതീവ ജാഗ്രത പുലർത്താൻ സമയമായി.

ഒരു വശത്ത് വിമാന അപകടം. മറുവശത്ത്, കണ്ടം ചെയ്യാറായ വിദേശ കപ്പലുകൾ മുഴുവൻ വിഷവസ്തുക്കൾ നിറച്ച കണ്ടെയിനറുകളുമായി ഇന്ത്യയിൽ എത്തി തീ പിടിക്കുന്നു, മുങ്ങുന്നു..

ഇതിനോക്കെ പിന്നിൽ ഏതെങ്കിലും രാജ്യങ്ങളോ, തീവ്രവാദ സംഘടനകളോ പ്രവർത്തിക്കുന്നുണ്ടോ ? സര്ക്കാര് ഈ വിഷയം അന്വേഷിക്കണം.

ഇങ്ങിനെ പോയാൽ നമ്മുടെ കടൽ മൊത്തം എണ്ണപ്പാടയും വിഷം കലർന്ന വസ്തുക്കളും പ്ലാസ്റ്റിക് വേസ്റ്റും ഒക്കെ കൊണ്ട് നശിക്കും. മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വലിയ തോതിൽ ഹാനികരം ആകും. കാൻസർ അടക്കം നിരവധി അസുഖങ്ങൾ മത്സ്യം കഴിക്കുന്നവർക്ക് പ്രതീക്ഷിക്കാം.

ഇതിപ്പോ ഒരു chemical war പോലെ തോന്നുന്നു. മാരകവസ്തുക്കൾ അടങ്ങിയ കപ്പലുകൾ ഇന്ത്യ തീരത്ത് എത്തിച്ചു കത്തിക്കുക. ജലം മാലിനമാക്കുക.

വിഴിഞ്ഞം തുറമുഖം തുടങ്ങി തുടക്കം മുതലെ ഇത് പോലെയുള്ള അപകടങ്ങൾ പതിവാകുന്നു . അദാനി പോർട്ട് കേരളത്തിൽ തുടങ്ങിയില്ല എങ്കിൽ ഈ ഷിപ്പുകൾ സാധനസാമഗ്രികൾ കയറ്റാനും ഇറക്കാനും ചൈനയുടെ അധീനതയിൽ ഉള്ള ശ്രീലങ്കൻ തുറമുഖത്തിനെ ആയിരുന്നു ആശ്രയിക്കേണ്ടി ഇരിക്കുന്നത്.

ഇതിൽ അട്ടിമറി ഉണ്ടോ എന്നും അന്വേഷിക്കണം.

(വാൽ കഷ്ണം…ഒരു നിശ്ചിത കാലാവധി കഴിഞ്ഞ കപ്പലുകൾ,കാലഹരണപെട്ട ചെണ്ട വിമാനങ്ങൾ ഒഴിവാക്കിയാൽ (Air India) അപകടം കുറയും.. പഴയ വിമാനങ്ങൾ, കപ്പലുകൾ എന്നിവക്ക് ഇന്ത്യ അനുമതി നൽകരുത്.)