പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കോവിഡ് ബാധിച്ചു വയനാട് ജില്ലയിൽ മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക അശ്വതി ജിയ്ക്ക് ആദരാഞ്ജലികള്‍.. വെറും 24 വയസ്സ് മാത്രമേ ആ പാവത്തിന് ഉണ്ടായിരുന്നുള്ളു . അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. (ലാബിലെ ജീവനക്കാരിയാണ് .)
വയനാട്ടിൽ നല്ലൊരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നു എങ്കിൽ ഈ പാവപെട്ട യുവതിക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്നും ചിന്തിക്കാം .
(കാസർഗോഡും ഏതാണ്ട് ഇതേ അവസ്ഥയാണ് . ഒരു മെഡിക്കൽ കോളേജ് ഇല്ല )
വയനാട് ജില്ലയിലെ ആളുകൾക്ക് വല്ല സീരിയസ് ആയ അസുഖം വന്നാൽ 3 മണിക്കൂർ, 4 മണിക്കൂർ ഒക്കെ യാത്ര ചെയ്തു വേണം കോഴിക്കോട് മെഡിക്കൽ കോളേജ് എത്തുവാൻ .(അതും ചുരവും കൂടെ നല്ല ട്രാഫിക് ബ്ലോക്കും പല ദിവസങ്ങളിലും കാണും ).. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ എത്രയോ പേർക്ക് ജീവൻ ഇതിനു മുമ്പും നഷ്ടപ്പെട്ടിട്ടുണ്ട് .
ഇനിയെങ്കിലും വയനാടും കാസർഗോഡും മെഡിക്കൽ കോളേജ് പണിയണം .(കാസർഗോഡ് കരോക്കെ കണ്ണൂർ ചെല്ലേണ്ട അവസ്ഥയാണ് )
ഒരു രാജ്യത്തിന് ഒരു സൈനികൻ നഷ്ടപ്പെടുമ്പോഴുള്ള വേദന പോലെയാണ് ഒരു ആരോഗ്യപ്രവർത്തകർ നഷ്ടപ്പെടുമ്പോൾ നമ്മുക്ക് തോന്നുന്ന വേദന..
ഈ സഹോദരിയുടെ കുടുംബതിന്നു ഗവണ്മെന്റൽ നിന്നും ദയവായി പരമാവധി സഹായങ്ങൾ നൽകണം .
ആരോഗ്യ പ്രവർത്തകർ നാടിനേയും നാട്ടുകാരേയും സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് പ്രവർത്തിക്കുന്നു .