പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
മരണ വീടുകളും, എന്തെങ്കിലും അപകടം സംഭവിച്ച വീടുകളിലും, അവരുടെ ബന്ധുക്കളുടെ കരച്ചിലും, വേദനകളും, വാക്കുകളും റേറ്റിംഗ് കൂട്ടുവാൻ ഉള്ള മാർഗം ആക്കരുത്.. ഇതിൽ ഓൺലൈൻ ചാനലുകൾ മാത്രമല്ല, പ്രധാന ചാനലുകാരും ഉണ്ട്. അവിടെ നിൽക്കുന്ന പോലീസുകാരാണ് യഥാർത്ഥത്തിൽ ഇത്തരക്കാരെ നിയന്ത്രിക്കേണ്ടത്.
അതുപോലെ തന്നെ inauguration ആയി വരുന്ന, അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിപാടിക്ക് പങ്കെടുക്കുന്ന നടിമാരുടെ ശരീരം എടുത്തു കാണിക്കുന്ന രീതിയിൽ shoot ചെയ്യുന്ന, അവരുടെ പ്രൈവസിയിൽ കടന്നു
കയറുന്ന രീതിയിലുള്ള വീഡിയോ ഷൂട്ടിങ് ഉടണ്ട അവസാനിപ്പിക്കണം.
അതുപോലെ MP, MLA, മറ്റു സെലിബ്രിറ്റികളെ കാണുമ്പോ ഓടി ചെന്ന് അവരെ ബുദ്ധിമുട്ടിച്ചു ഓരോ കാര്യങ്ങളിൽ അഭിപ്രായം പറയുവാൻ നിർബന്ധിക്കുന്നതും അവസാനിപ്പിക്കുക. വായിൽ ക്യാമറ വച്ചു നടക്കുന്ന കുറെ online മാപ്രോളികൾ ഉണ്ട്. ഒരാളോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ ആദ്യം അവരുടെ സമ്മതം വാങ്ങുക.
അല്ലെങ്കിൽ അവരായി press മീറ്റ് വെക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കുക. അവർക്കു താല്പര്യം ഉണ്ടെങ്കിൽ മറുപടി പറയും. അതും അല്ലെങ്കിൽ അവരുടെ facebook പേജിൽ വരുന്ന പോസ്റ്റുകൾ വാർത്ത ആക്കുക. അതെല്ലാം സേഫ് ആണ്, ok ആണ്.
സ്വകാര്യത മാനിക്കാതെ മോശമാക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തിയാൽ സർക്കാർ നടപടി എടുക്കുക. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന മീഡിയകളും ക്യാമറകളും ഉറപ്പായും ഒരു നിയന്ത്രണം വേണം . അതുപോലെ ആരെങ്കിലും ഏതെങ്കിലും സെലിബ്രിറ്റി യെ കുറിച്ച് എന്തെങ്കിലും അപവാദം പറഞ്ഞാൽ ആ സെലിബ്രിറ്റിയുടെ ഫോട്ടോയും വെച്ചു thumb ഇട്ടു ആധികാരികമായി വാർത്ത കൊടുക്കുന്ന രീതി അവസാനിപ്പിക്കുക. ആരോ എന്തോ അപവാദം പറഞ്ഞു എന്നാ രീതിയിൽ ഒരാളെ സമൂഹത്തിനു മുന്നിൽ മോശക്കാരൻ ആകുവാൻ മീഡിയകൾക്ക് ഒരു അധികാരവും ഇല്ല. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസ്സ് ഉണ്ട്. ഒരു തെറ്റ് , ക്രൈം കോടതിയിൽ തെളിയുന്നത് വരെ ആരും കുറ്റക്കാരൻ അല്ല, കുറ്റ ആരോപിതൻ മാത്രമാണ്.
എല്ലാ മാധ്യമ പ്രവർത്തകരും, മറ്റുള്ള ഏവരെയും പോലെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ ആണ്. പോലീസോ, ജഡ്ജിമാരോ അല്ല. ഭൂരിഭാഗം പേരും ചെയ്യുന്നത് സാമൂഹ്യ നന്മയോ, ചാരിറ്റിയോ അല്ല. വയറ്റിൽ പിഴപ്പിന് വേണ്ടിയുള്ള ഒരു ജോലി. അത്രേയുള്ളൂ. പല ഓൺലൈൻ മാധ്യമങ്ങളും ജോർണലിസം ത്തിന്റെ ബാലാപാഠം അറിയാത്ത anchor മാരെ വെക്കുന്നു, ഒട്ടും ബോധമില്ലാത്ത ക്യാമറ മാന്മാരെ വെക്കുന്നു. ഇതും നിലവാര തകർച്ചക്ക് കാരണമാകുന്നു.. (നിങ്ങൾ എന്താണോ കൊടുക്കുന്നത്, അതേ തിരിച്ചു കിട്ടു, കർമഫലം അനുഭവിക്കേണ്ടി വരും )
(വാൽ കഷ്ണം…ഇതു കൂടാതെ ചില മാപ്രകൾ പടച്ചു വിടുന്ന കള്ള വാർത്തകൾക്ക് കൂടി വിലക്ക് ഉണ്ടാവണം. ഒരു വ്യക്തിയേയോ, പ്രസ്ഥാനത്തെയോ കരിവാരി തേക്കുവാൻ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോസ്, thumb, headline കൊടുക്കുന്ന മീഡിയകൾക്ക് എതിരെയും നടപടി വേണം .)