മാവോയിസ്റ്റ് ഭീകരതയെ നേരിട്ട സുരക്ഷാ സേനാംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നു

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

സധൈര്യം മാവോയിസ്റ്റ് ഭീകരതയെ നേരിട്ട് അവരുടെ ഭൂരിഭാഗം ആക്രമങ്ങളും തടയുകയും, ഭൂരിഭാഗം പേരെയും കീഴടങ്ങുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യൻ സുരക്ഷ സേനാംഗങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ഇന്ത്യയിലെ മാവോയിസ്റ്റ് കലാപം കഴിഞ്ഞ കുറേ വര്ഷങ്ങളായി കുത്തനെ കുറഞ്ഞു. ഇത് കാരണം

പതിറ്റാണ്ടുകളായി പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഗ്രാമങ്ങളിലേക്ക് ഇപ്പോൾ റോഡുകൾ എത്തുന്നു, മൊബൈൽ നെറ്റ്‌വർക്കുകൾ വിദൂര ഗോത്ര മേഖലകളിൽ എത്തുന്നു. ആയിരക്കണക്കിന് മാവോയിസ്റ്റുകൾ കീഴടങ്ങി.

തെലുങ്കാനയിൽ ഈ മാർച്ച്‌ മാസം മാവോയ്സ്റ് പ്രമുഖ നേതാക്കൾ അടക്കം 130 മാവോയിസ്റ്റുകൾ കീഴടങ്ങി. ആക്രമത്തിന് പകരം സമാധാനപരമായ ചർച്ചകളാണ് ആവശ്യം എന്നും ജനാധിപത്യത്തിൽ വിശ്വസിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജി അവരെ ഓർമിപ്പിച്ചു..

ഛത്തീസ്‌ഗഡിൽ 108 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തറിൽ ബുധനാഴ്ച നടന്ന കീഴടങ്ങലിൽ 44 സ്ത്രീകളും ഉണ്ട്. സംഘത്തിന്റെ പക്കൽ നിന്ന് 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. എകെ–47, ഇൻസാസ് റൈഫിൾ, കാർബൈൻ, മറ്റു റൈഫിളുകൾ, ബിജിഎൽ

തുടങ്ങിയവയുണ്ട്. ഇതോടൊപ്പം 3.61 കോടി രൂപ പണവും ഏകദേശം 1.64 കോടി രൂപ വിലമതിക്കുന്ന സ്വർണവും കണ്ടെത്തി. (ഇതെല്ലാം ഇന്ത്യ വിരുദ്ധർ സ്പോൺസർ ചെയ്ത പണമാണ് )

136 പവൻ സ്വർണമാണ് പിടിച്ചെടുത്തത്……കീഴടങ്ങിയവരിൽ 6 ഡിവിസിഎം തലത്തിലുള്ള നക്സലൈറ്റുകൾ, 18 പിപിസിഎം അംഗങ്ങൾ എല്ലാം ഉൾപ്പെടുന്നു.

പ്രധാനമന്ത്രിയുടെ/മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ പുനരധിവാസ പാക്കേജുകളും വൈദ്യസഹായവും അവർക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്.

തീവ്രവാദം കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഈ സംഭവങ്ങൾ സഹായിക്കുമെന്ന് കരുതപ്പെടുന്നു..

ഈ ദൗത്യത്തിൽ കട്ടക്കു നിൽക്കുന്ന

ഇന്ത്യൻ സുരക്ഷാ സേനാംഗങ്ങൾക്കും, പോലീസ്, മിലിറ്ററി, കേന്ദ്ര സർക്കാരിനും നന്ദി.

(വാൽ കഷ്ണം….മാവോയിസ്റ്റുകൾക്ക് കുറേ കാലമായി ചില ചാരിറ്റി സംഘടനകൾ FCRA ഫണ്ട്‌ മറിച്ച് നൽകുന്നുണ്ടൊ എന്ന് സംശയിക്കുന്നു. ചില വിദേശ രാജ്യങ്ങൾ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുവാൻ ഫണ്ട്‌ മാവോയിസ്റ്റുകൾക്ക് നൽകുന്നുണ്ടോ എന്നും സംശയിക്കുന്നു. FRCA ഭേദഗതി ബില്ല് പാസായാൽ അതെല്ലാം അവസാനിക്കും എന്നു കരുതുന്നു)