പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കഴിഞ്ഞ ദിവസം മോഡിഫിക്കേഷൻ ചെയ്ത ഒരു ടൂറിസ്റ്റ് ബസ്സിന് എതിരെ, വലിയ കോലാഹലത്തിൽ, വലിയ ശബ്ദത്തിൽ പാട്ട് വെച്ചതിന് എതിരെ നിയമ നടപടി സ്വീകരിച്ച വാർത്ത കണ്ടു.
കേരളത്തിൽ വാഹനങ്ങളിൽ യാതൊരു അനുമതിയും ഇല്ലാതെ സീറ്റ് കവർ, GPS ട്രാക്കർ തുടങ്ങിയ ലളിതമായ മോഡിഫിക്കേഷനുകൾ ചെയ്യാം എന്നാണ് തോന്നുന്നത്.
ഇനിയെങ്കിലും കേരളത്തിൽ വാഹനങ്ങളിൽ വലിയ ഒച്ച ചെറിയ ഒച്ച എന്നൊക്കെ പറയാതെ കൃത്യമായി എത്ര DB, ഏതൊക്കെ ഫ്രീക്വസ്ൻസിയിൽ വരെ പാട്ട് , വീഡിയോ play ചെയ്യാം, ഏതൊക്കെ ലൈറ്റ് എവിടെയൊക്കെ fitചെയ്യാം, അതും അല്ലെങ്കിൽ എന്തെല്ലാം മോഡിഫിക്കേഷൻ അനുവദനീയം ആണ് എന്നു മനസ്സിലാകുന്ന ഭാഷയിൽ സർക്കാർ ഒരു ഓർഡർ ഇറക്കണം എന്നു അപേക്ഷിക്കുന്നു.
അതോടൊപ്പം വാഹനങ്ങൾ ഓടുന്നതിനു ഇടയിൽ ഇതെല്ലാം കൃത്യമായി പരിശോദിക്കാനുള്ള ഉപകരണങ്ങളും അത് ഉപയോഗിക്കാനുള്ള പരിശീലനവും MVD പോലീസ് തുടങ്ങിയ അധികാരികൾക്ക് നൽകുകയും വേണം. നിയമ ലംഘനം നടത്തിയതെങ്കിലും, വാഹന ഉടമകളോട് സൗമ്യമായി പെരുമാറാൻ MVD ശ്രദ്ധിക്കുമല്ലോ.
നിലവിൽ ഞാൻ മനസ്സിലാക്കിയ നിയമങ്ങൾ..
1)ടൂറിസ്റ്റ് ബസുകളിൽ ചലച്ചിത്ര താരങ്ങളുടെയോ, ഫുട്ബോൾ, ക്രിക്കറ്റ് etc വലിയ താരങ്ങളുടെ കട്ടൗട്ടുകളോ അടക്കം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രൂപങ്ങളോ ഗ്രാഫിക്സോ പാടില്ല.
2)വാഹനങ്ങളിൽ അമിത വെളിച്ചം തരുന്ന നിയമവിരുദ്ധ സ്റ്റോബ് ലൈറ്റുകളും, (ഡ്രൈവർമാരുടെ കാഴ്ചയെ മറക്യുന്ന ലൈറ്റ് ) വലിയ ശബ്ദമുണ്ടാക്കുന്ന സ്പീക്കറുകളും ഉപയോഗിക്കാൻ കർശന നിരോധനമുണ്ട്
3)സ്കൂൾ, കോളേജ് ടൂറുകൾ പോകുന്ന ബസുകളുടെ യാത്രകളിൽ രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ് എന്നു തോന്നുന്നു.
4)ഹെഡ്ലൈറ്റ് ബൾബുകൾ മാറ്റുമ്പോൾ പരമാവധി 70W വാട്ടേജ് പരിധിയിൽ നിൽക്കുന്ന പെർഫോമൻസ് ഹാലൊജനുകൾ ഉപയോഗിക്കുന്നത് സുരക്ഷിതവും നിയമപരവുമാണ് എന്നു തോന്നുന്നു.
5)വാഹനത്തിനുള്ളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള ആംബിയന്റ് ലൈറ്റുകളും (Ambient Lighting) പല നിറങ്ങളിലുള്ള ചെറിയ ലൈറ്റുകളും പുതിയ ശുപാർശ പ്രകാരം അനുവദനീയമാണ് എന്നു തോന്നുന്നു
6) അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വലിയ ഹൈ-പവർ എൽഇഡി ലൈറ്റുകളും മറ്റ് രൂപമാറ്റങ്ങളും.വാഹനത്തിന്റെ ഘടനയിൽ (Chassis/Body Structure) വരുത്തുന്ന നിയമവിരുദ്ധമായ മാറ്റങ്ങൾ എന്നിവ നിയമ നടപടി ക്ഷണിച്ചു വരുത്തും.
7)പ്രത്യേക അനുമതിയോടെ മാത്രം ചെയ്യാവുന്നവവാഹനത്തിന്റെ നിറം മാറ്റം (ഫീസ് അടച്ച് ആർസിയിൽ രേഖപ്പെടുത്തണം)
8)എൽപിജി/സിഎൻജി കിറ്റ് ഘടിപ്പിക്കൽ ഭിന്നശേഷി സൗഹൃദമായി വാഹനം മാറ്റുക,എൻജിൻ അല്ലെങ്കിൽ ഷാസി ഫ്രെയിം മാറ്റുക എന്നിവർക്ക് മുൻകൂർ അനുമതി വേണം.
വാഹനത്തിന്റെ ഷാസി ഫ്രെയിം മാറ്റുക (Chassis Frame Replacement) എന്ന് പറഞ്ഞാൽ, വാഹനം ഉറച്ചുനിൽക്കുന്ന പ്രധാന അസ്ഥികൂടം അഥവാ അടിസ്ഥാന ചട്ടക്കൂട് പൂർണ്ണമായി മാറ്റിവെക്കുന്ന പ്രക്രിയയാണ്. ഇത് എഞ്ചിൻ, ബോഡി, ചക്രങ്ങൾ എന്നിവയെ താങ്ങിനിർത്തുന്നു. അപകടങ്ങളിൽ തകരുകയോ തുരുമ്പെടുത്ത് നശിക്കുകയോ ചെയ്യുമ്പോഴാണ് ഇത് മാറ്റുന്നത്.ഒരു വാഹനത്തിന്റെ പ്രധാന ഘടനയും നമ്പറും ഉൾപ്പെടുന്ന ഭാഗമാണിത്. അതിനാൽ ഇത് സീരിയസ് ആണ്. അതിനു മുമ്പായി നിയമപരമായി അനുമതി നേടേണ്ടി വരും. അല്ലെങ്കിൽ പെട്ടുപോകും.. നോക്കിക്കോ
കേരളത്തിലേ ടൂറിസ്റ്റ് ബസുകൾ ഒരു പൊടിക്ക് ഓവർ ആണ്.. പക്ഷേ…ടൂറിനു പോകുന്ന കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ശബ്ദ കോലാഹലം നടത്തിയാൽ, ലൈറ്റ്കൾ ഓവർ ആക്കിയാൽ ചിലപ്പോൾ പെർമിറ്റ് വരെ കട്ട് ആകും. ശ്രദ്ധിച്ചോ.
(വാൽ കഷ്ണം….മോഡിഫിക്കേഷൻ എന്ന് പറഞ്ഞാൽ അതിനർത്ഥം നാല് ടയർ ഉള്ള വണ്ടി 6 ടയർ ആക്കാം എന്നല്ല.. സീറ്റ് കവർ മാറ്റുന്നത് പോലുള്ള അനുവദനീയമായ മോഡിഫിക്കേഷൻ എന്നാണ് ഉദ്ദേശിക്കുന്നത്… എന്തായാലും മോഡിഫിക്കേഷൻ നിയമങ്ങൾ ഇനിയെങ്കിലും സർക്കാർ സുതാര്യവും എളുപ്പവും ആക്കുക)