പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
മൊബൈൽ ഉപയോഗിക്കുവാൻ സമ്മതിച്ചില്ല എന്നതിന്റെ പേരിൽ ഇന്നലെയും 13 വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്ത കണ്ടല്ലോ. 13, 14, 15 വയസ്സൊക്കെ ഉള്ള കുട്ടികൾ ഇങ്ങനെ നിസ്സാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നത് പതിവായി നാം കേൾക്കുക ആണല്ലോ. ഭൂരിഭാഗവും ഇത്തരം സംഭവങ്ങളിൽ വില്ലനാകുന്നത് മൊബൈലും, ചില ഗെയിംകളും, അല്ലെങ്കിൽ instagram ലെ ചില പോസ്റ്റുകൾ, കൂട്ടുകാർ എന്നിവർ കാരണമാകും.
18 വയസ്സു വരെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങുവാൻ മാതാ പിതാക്കളുടെ അനുമതി വേണം എന്ന നിയമം ഇന്ത്യയിൽ ഉടനെ കൊണ്ട് വരണം. കുട്ടികളുടെ മാനസിക ആരോഗ്യം, (mental healrh) ശ്രദ്ധ (concentration), childhood എന്നിവയെ ബാധിക്കുന്നു എന്നാണ് എന്റെ നിരീക്ഷണം.
Disability നേരിടുന്ന കുട്ടികൾ പഠന ആവശ്യത്തിന് മൊബൈൽ ഉപയോഗിക്കുന്നത് മനസ്സിലാക്കാം..പക്ഷെ എല്ലാ കുട്ടികളുടെയും അവസ്ഥ അതല്ലല്ലോ..
ശരിക്കും മൊബൈൽ നെ സദ് ഉപയോഗം നടത്താം..എത്രയോ ഗുണരദമായ കാര്യങ്ങൾ മനസ്സിലാക്കാം, ചെയ്യാം. പക്ഷേ ചില കുട്ടികൾ അത് misuse ചെയ്യുന്നു എന്നതാണ് സത്യം..
(വാൽ കഷ്ണം….സൗത്ത് കൊറിയ, (ക്ലാസ്സിൽ ബാൻ ), ഓസ്ട്രേലിയ (16 വയസ്സ് വരെ ബാൻ ), ഫ്രാൻസ്, ചിലി, ചൈന, ഹങ്കറി, ഡെന്മാർക് (15 വയസ്സ് വരെ), ഇറ്റലി ഒക്കെ ഉള്ള മൊബൈൽ നിയന്ത്രണങ്ങൾ ഒരു പരിധി വരെ new ജനറേഷൻ ന്റെ അഡിക്ഷൻ കുറക്കുവാൻ സഹായിക്കുന്നു എന്നാണ് റിപ്പോർട്ട് )