പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
കോട്ടയം മെഡിക്കൽ കോളേജിലെ ഒരു ഭാഗം കെട്ടിടം പൊളിഞ്ഞുവീണത് നിർഭാഗ്യകരമാണ്.. സംഭവത്തിൽ ജീവൻ നഷ്ടമായ ബിന്ദു എന്ന സഹോദരിക്ക് ആദരാഞ്ജലികൾ..
പക്ഷേ കേരളത്തിൽ കോട്ടയം മെഡിക്കൽ കോളജ് മാത്രമാണ് പഴയ കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നത് എന്ന് കരുതരുത്. എത്രയോ സ്ഥലങ്ങളിൽ ഇതുപോലെ പഴയ കെട്ടിടത്തിൽ ആണ് ആശുപത്രികളും, മറ്റ് പല സര്‍ക്കാര്‍ ഓഫീസുകളും പ്രവർത്തിക്കുന്നത്.
ഇനിയെങ്കിലും കൂടുതൽ കാര്യക്ഷമമായി സര്‍ക്കാര്‍ പഴയ കെട്ടിടങ്ങൾ ഒഴിവാക്കി പുതിയവ നിർമിക്കും എന്ന് കരുതുന്നു. കേരളത്തിൽ ആരോഗ്യ മേഖല വളരെ പിന്നോട്ട് പോയതിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രശ്നമല്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രശ്നവും പരിഹരിക്കാവുന്നതെ ഉള്ളു.
ഇത്തരം സംഭവങ്ങൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ശരിയല്ല. മന്ത്രിയെ മാത്രം വ്യക്തിപരമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇതുവരെ കേരളം ഭരിച്ച എല്ലാ പാർട്ടിക്കാർക്കും ഇതിലൊക്കെ പങ്കുണ്ട്.
(വാൽ കഷ്ണം….അമേരിക്കയിൽ ചികിത്സക്ക് പോകുന്ന പ്രമുഖ രാഷ്ട്രീയക്കാർ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലെ ഇനി ചികിത്സിക്കൂ എന്ന് തീരുമാനിച്ചാൽ തന്നെ കേരളത്തിലെ ആരോഗ്യ മേഖല ഏത് പാര്‍ട്ടി ഭരിച്ചാലും മെച്ചപ്പെടും.. മന്ത്രിമാർ കേരളത്തിന് പുറത്ത് ചികിത്സക്ക് പോകുന്നിടത്തോളം കാലം കേരളത്തിലെ ആരോഗ്യ മേഖല ക്ക് ഈ നിലവാരം പ്രതീക്ഷിച്ചാൽ മതി)