തിരുവല്ലയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം; 3 ലക്ഷം പിരിവ് നൽകാത്തതിന്റെ പേരിൽ

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

അവളോടൊപ്പം…

തിരുവല്ലയിൽ (ഉത്തർ പ്രാദേശിലോ, ബീഹാറിലോ ഉള്ള തിരുവല്ല അല്ല, കേരളത്തിലെ തിരുവല്ലയിൽ..) പട്ടാപ്പകൽ ഒരു കൂട്ടം ഗുണ്ടകൾ ഒരു സ്പാ നടത്തുന്ന സ്ഥാപനത്തിൽ വന്നു ഒരു യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും, നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. ആപലപിക്കുന്നു. ഗുണ്ടകൾ 3 ലക്ഷം രൂപ ഗുണ്ടാ പിരിവ് ചോദിച്ചപ്പോൾ കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഗുണ്ടകൾ പ്രതികരിച്ചത്. അതും CCTV യിൽ മൊത്തം സംഭവങ്ങളും തെളിവ് ആയി ഉണ്ട്..അതൊന്നും ഗുണ്ടകൾക്ക് വിഷയമേ അല്ല.. (അറസ്റ്റ് ചെയ്താലും പുഷ്പം പോലെ ഇറങ്ങി വരും എന്നൊരു ലൈൻ).. അതിലെ ഒരു ഗുണ്ട already കാപ്പ ഒക്കെ ചുമത്തപെട്ട ആളാണ്‌..

പക്ഷെ ഈ വാർത്തക്കു പ്രധാന ചാനലുകളിൽ, പത്രങ്ങളിൽ ഒന്നും വലിയ വാർത്താ പ്രാധാന്യം കിട്ടുന്നില്ല. ഒരു കുഞ്ഞു news.. അത്രേയുള്ളൂ.. പതിവ് പോലെ കേരളത്തിലെ

സാംസ്‌കാരിക "നായകർ" ഈ സംഭവം അറിഞ്ഞിട്ടേ ഇല്ല. സ്ത്രീ സമത്വം നാക്കിലൂടെ പറയുന്നവർ, സ്ത്രീകൾക്കായി സംസാരിക്കുന്ന ഫെമിനിസ്റ്റുകൾ, പണ്ട് "വനിതാ മതിൽ " കെട്ടിയവർ, വനിതാ കമ്മീഷൻ etc ആരും ഈ വിഷയത്തിൽ ഇതുവരെ കാര്യമായി പ്രതികരിച്ചു കണ്ടില്ല.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ഒരു സെലിബ്രിറ്റി, അറിയപ്പെടുന്ന രാഷ്ട്രീയ, സാമൂഹ്യ മേഖലയിൽ നിന്നും അല്ലാത്തതിനാൽ ചോദിക്കുവാനും പറയുവാനും ആരും ഇല്ല എന്നർത്ഥം.. സോഷ്യൽ മീഡിയയിലും ഭൂരിഭാഗം പേരും ഇത് ചർച്ച ചെയ്യുന്നില്ല. (ആർക്കും ഒരു പാവപ്പെട്ട അതി ജീവിതയോട് വലിയ താല്പര്യം ഇല്ല..)

ഈ സംഭവം

വടക്കേ ഇന്ത്യയിൽ എങ്ങാനും ആണ് നടന്നതെങ്കിൽ ഇപ്പോൾ കേരളം കത്തിയേനെ. മെഴുകുതിരി കത്തിക്കൽ എല്ലായിടത്തും നടന്നേനെ.

.രാഷ്ട്രീയക്കാർ ഫാസിസം, സെക്യൂലറിസം, വർഗീയത എന്നൊക്കെ പറഞ്ഞു ഘോരം, ഘോരം പ്രസംഗിച്ചേനെ…

പീഡിപ്പിച്ചു നഗ്ന ചിത്രം പകർത്തിയ

ഈ സംഭവത്തിനു പിന്നിൽ ഗൂഡാലോചന ഉള്ളതായി അതിജീവിത പറയുന്നു. വളരെ ക്രൂരമായി ആക്രമിക്കപെട്ടപ്പോൾ ആ പാവം ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു പോയി എന്ന് കരഞ്ഞു കൊണ്ട് ചാനലിൽ വോയിസ്‌ ആയി പറയുന്നത് കേട്ടു. തിരുവല്ലയിലെ മാഫിയ വാഴ്ച ഉടനെ അന്വേഷിക്കണം. അതിജീവിത നേരിട്ടത് ക്രൂരപീഡനം, കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്തു.

CCTV യുടെ ശക്തമായ തെളിവ് വെച്ച്,

പ്രതികൾക്ക് ശക്തമായ, മാതൃക പരമായ ശിക്ഷ കൊടുത്തു, അതി ജീവിതക്കു നീതി നൽകണം എന്ന് സർക്കാറിനോട് അപേക്ഷിക്കുന്നു. ഇതിനു പിന്നിൽ മറ്റു വല്ലവരും ഉണ്ടോ എന്നും, കേരളത്തിൽ ഗുണ്ടകൾക്കു എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നും അപേക്ഷിക്കുന്നു. കേരളത്തെ ക്രിമിനലുകളുടെ സ്വന്തം നാട് ആക്കരുത്. "അവൾക്കൊപ്പം" എന്ന് പറയുവാൻ പ്രമുഖരെ ഒന്നും കണ്ടില്ല..

(വാൽ കഷ്ണം…..UP യിലായിരുന്നു ഈ സംഭവം നടന്നിരുന്നത് എങ്കിൽ ആ ഗുണ്ടകളുടെ ഒക്കെ ശവം ഇപ്പോൾ മോർച്ചറിയിൽ കിടന്നേനെ."ഗുണ്ടക്കൊരുണ്ട " എന്നാണ് യോഗി ജിയുടെ ഒരു സ്റ്റൈൽ.)